29.1 C
Kunnamkulam
Sunday, November 1, 2026
Home Bureaus Punnayurkulam പുന്നയൂര്‍ ഗ്യാസ് ക്രിമിറ്റോറിയം തകരാറിലായതോടെ ദുരിതത്തിലായ 37 കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനം

പുന്നയൂര്‍ ഗ്യാസ് ക്രിമിറ്റോറിയം തകരാറിലായതോടെ ദുരിതത്തിലായ 37 കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനം

11

ഗ്യാസ് ക്രിമിറ്റോറിയം തകരാറിലായതോടെ ദുരിതത്തിലായ 37 കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം വിതരണം ചെയ്യും;പഞ്ചായത്ത് വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷി യോഗതീരുമാനപ്രകാരമാണ് റെയ്ഡ്‌കോ കമ്പനി 37 കുടുംബങ്ങള്‍ക്ക് 4000 രൂപ വീതം നഷ്ടപരിഹാരം നല്‍കുന്നത്.പുന്നയൂര്‍ ഗ്രാമപഞ്ചായത്തിലെ തകരാറിലായ ആധുനിക ഗ്യാസ് ക്രിമിറ്റോറിയത്തിന്റെ പരിധിയില്‍ ഉള്ളവര്‍ക്കാണ് പരിഗണന നല്‍കുന്നത്. 2026-ഏപ്രില്‍ 17ന് ശേഷം ആരെങ്കിലും മരണപ്പെട്ട കുടുംബങ്ങള്‍ക്കാണ് നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനമായത്. ഈ തുക നവംബറില്‍ വിതരണം ചെയ്യാനാണ് തീരുമാനം. മുന്‍ ഭരണസമിതിയുടെ കാലത്ത് യാതൊരു മുന്നൊരുക്കവുമില്ലാതെ തിരക്കിട്ട് നടപ്പിലാക്കിയ നിര്‍മ്മാണത്തിലെ അപാകതകളാണ് ക്രിമിറ്റോറിയത്തിന്റെ പ്രവര്‍ത്തനം താറുമാറാകാന്‍ കാരണമെന്ന് ആരോപണമുണ്ട്. ഇതേത്തുടര്‍ന്ന് ക്രിമിറ്റോറിയം പൂട്ടിയിട്ടിരിക്കുകയാണ്. തൃശ്ശൂര്‍ എഞ്ചിനീയറിംഗ് കോളേജിലെ വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിച്ച അപാകതകള്‍ മുഴുവന്‍ പരിഹരിച്ച ശേഷം മാത്രമേ ശ്മശാനം ഇനി തുറന്നുകൊടുക്കുകയുള്ളൂ. ഇതിനായി പുതിയ കരാര്‍ ഉണ്ടാക്കിയിട്ടുണ്ട്: അടുത്ത 3 വര്‍ഷം കമ്പനി സൗജന്യ സര്‍വീസായി അപാകതകള്‍ പരിഹരിച്ചു നല്‍കും. തുടര്‍ന്നുള്ള 2 വര്‍ഷം പഞ്ചായത്തിന്റെ ചിലവിലായിരിക്കും സര്‍വീസ് നടത്തുക. അതേസമയം, ക്രിമിറ്റോറിയം നിര്‍മ്മാണത്തിലെ അപാകതകളെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടന്നുവരികയാണ്.

ADVERTISEMENT
error: Content is protected !!