30.7 C
Kunnamkulam
Tuesday, November 3, 2026
Home Bureaus Kunnamkulam ചൊവ്വന്നൂര്‍ സെന്റ് ഗ്രീഗോറിയോസ് പള്ളി പെരുന്നാള്‍ സമാപിച്ചു

ചൊവ്വന്നൂര്‍ സെന്റ് ഗ്രീഗോറിയോസ് പള്ളി പെരുന്നാള്‍ സമാപിച്ചു

20

ചൊവ്വന്നൂര്‍ സെന്റ് ഗ്രീഗോറിയോസ് പള്ളിയിലെ പരുമല തിരുമേനിയുടെ 124 മത് ഓര്‍മ്മപെരുന്നാള്‍ സമാപിച്ചു.ഞായര്‍, തിങ്കള്‍
ദിവസങ്ങളിലായിരുന്നു പെരുന്നാളാഘോഷം.ഞായറാഴ്ച്ച വൈകീട്ട് 7 മണിക്ക് സന്ധ്യ നമസ്‌ക്കാരവും തുടര്‍ന്ന് പ്രദിക്ഷണവും, ആശിര്‍വാദവും വിവിധ ആഘോഷകമ്മറ്റികളുടെ പെരുന്നാള്‍ ആഘോഷവും നടന്നു. തിങ്കളാഴ്ച്ച രാവിലെ 8 മണിക്ക് പ്രഭാത നമസ്‌കാരവും 9 മണിക്ക് വി മൂന്നിന്മേല്‍ കുര്‍ബാനയും വൈകീട്ട് 4:30 മണിക്ക് ആഘോഷകമ്മറ്റികളയുടെ സമാപനം തുടര്‍ന്ന് ദേശം ചുറ്റിയുള്ള പ്രദിക്ഷിണത്തനു ശേഷം നേര്‍ച്ച സദ്യയോടെ പെരുന്നാള്‍ സമാപിച്ചു. വികാരി ഫാദര്‍ എഡ്വിവി സി.എം , കൈസ്ഥാനി എം സി റീഗന്‍ , സെക്രട്ടറി സി സി വില്‍സണ്‍ തുടങ്ങിയ മാനേജിങ് കമ്മറ്റി അംഗങ്ങള്‍ നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!