31.7 C
Kunnamkulam
Friday, November 6, 2026
Home Bureaus Erumapetty എരുമപ്പെട്ടി മങ്ങാട്- തൃശൂര്‍ റോഡില്‍ ടിപ്പറിൽ നിന്ന് കരിങ്കല്ല് തെറിച്ച് വീണ സംഭവത്തില്‍ പോലീസ് നടപടി

എരുമപ്പെട്ടി മങ്ങാട്- തൃശൂര്‍ റോഡില്‍ ടിപ്പറിൽ നിന്ന് കരിങ്കല്ല് തെറിച്ച് വീണ സംഭവത്തില്‍ പോലീസ് നടപടി

25

എരുമപ്പെട്ടി മങ്ങാട്- തൃശൂര്‍ മെഡിക്കല്‍ കോളേജ് റോഡില്‍ ടിപ്പര്‍ ലോറികളില്‍ കയറ്റിപ്പോയിരുന്ന കരിങ്കല്ല് റോഡിലേക്ക് തെറിച്ച് വീണ സംഭവത്തില്‍ എരുമപ്പെട്ടി പോലീസ് നടപടി സ്വീകരിച്ചു. ലോറി കസ്റ്റഡിയിലെടുത്ത് ഡ്രൈവര്‍ക്ക് പിഴയും താക്കീതും നല്‍കി വിട്ടയച്ചു.ലോറിയും ഡ്രൈവറേയും സംഭവ സ്ഥലത്തെത്തിച്ച് മുന്നറിയിപ്പ് നല്‍കുകയും റോഡില്‍ വീണ കല്ലുകള്‍ തിരികെ എടുപ്പിക്കുകയും ചെയ്തു. എസ്.ഐ.ആന്റോഫ്രാന്‍സീസാണ് നടപടി സ്വീകരിച്ചത്.കോട്ടപ്പുറം-ആറ്റത്ര റോഡ് കവല യിലെ വലിയ വളവിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ രണ്ടു ലോറികളില്‍ നിന്ന് വലിയ കരിങ്കല്ലുകള്‍ റോഡിലേക്ക് തെറിച്ച് വീണത്. തൊട്ടു പുറകില്‍ സഞ്ചരിച്ചിരുന്ന ബൈക്ക് യാത്രക്കാര്‍ തലനാരിഴയ്ക്കാണ് അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്. ഇതിനുമുമ്പും ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.ലോറികളുടെ ബോഡിക്ക് മുകളില്‍ ഉയര്‍ന്ന് നില്‍ക്കുന്ന തരത്തില്‍ അമിതമായി കല്ലുകള്‍ കയറ്റി വളവില്‍ വേഗത കുറയ്ക്കാതെ അമിത വേഗതയില്‍ വളച്ചൊടിക്കുന്നതുമാണ് കല്ലുകള്‍ തെറിച്ച് വീഴാന്‍ ഇടയാക്കുന്നത്.റോഡരുകിലെ വീട്ടിലുള്ള നിരീക്ഷണ ക്യാമറയില്‍ കല്ല് വീഴുന്ന ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു.ഒരു ലോറിയില്‍നിന്ന് വീണ കരിങ്കല്ല് റോഡരികിലെ പുല്ലിലേക്ക് തെറിച്ചുവീ ണു. മറ്റൊരു ലോറിയില്‍നിന്നു തെറിച്ച കരിങ്കല്ല് റോഡിലാണ് വീണത്.മുട്ടിക്കല്‍ പ്രവര്‍ത്തിക്കുന്ന കരിങ്കല്‍ ക്വാറിയില്‍ നിന്നാണ് അമിത ലോഡുമായി ടിപ്പര്‍ ലോറികള്‍ ഈ റോഡിലൂടെ ചീറിപ്പായുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. തൃശ്ശൂരിലേക്കും മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും എളുപ്പമാര്‍ഗമായതിനാല്‍ ഈ റോഡിലൂടെ ദിനംപ്രതി നിരവധി വാഹനങ്ങളാണ് സഞ്ചരിക്കുന്നത്. വാഹനത്തില്‍നിന്ന് കല്ലുവീണാലും ഡ്രൈവര്‍മാര്‍ ശ്രദ്ധിക്കാതെ കടന്നുപോകുന്നതാണ് പതിവാണ്. കല്ലു വീഴുന്നതിന്റെ ദൃശ്യങ്ങള്‍ സഹിതം മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. തുടര്‍ന്നാണ് പോലീസ് സ്വമേധയ നടപടി സ്വീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ അമിത ലോഡുമായി പോയിരുന്ന ലോറികള്‍ പോലീസ് പിടികൂടി പിഴ ചുമത്തിയിരുന്നു. ലോറി ഡ്രൈവര്‍മാര്‍ക്കും കരിങ്കല്‍ ക്വാറി ഉടമയ്ക്കും പോലീസ് താക്കീത് നല്‍കിയിട്ടുണ്ട്.

 

ADVERTISEMENT
error: Content is protected !!