31.8 C
Kunnamkulam
Saturday, November 7, 2026
Home Bureaus Kunnamkulam സ്‌നേഹത്തിന് അതിരുകളില്ലെന്ന് ഓര്‍മ്മിപ്പിച്ച് ഡബ്ല്യു.എം.എഫ് തൃശൂര്‍ ജില്ലാ കൗണ്‍സില്‍ ‘സ്‌നേഹത്തൂവല്‍’ സംഘടിപ്പിച്ചു

സ്‌നേഹത്തിന് അതിരുകളില്ലെന്ന് ഓര്‍മ്മിപ്പിച്ച് ഡബ്ല്യു.എം.എഫ് തൃശൂര്‍ ജില്ലാ കൗണ്‍സില്‍ ‘സ്‌നേഹത്തൂവല്‍’ സംഘടിപ്പിച്ചു

0

സ്‌നേഹത്തിന് അതിരുകളില്ലെന്നും കരുതലിന്റെ ഒരു ചെറുസ്പര്‍ശം പോലും ജീവിതത്തില്‍ വലിയ സന്തോഷങ്ങള്‍ പകരുമെന്നും ഓര്‍മ്മിപ്പിച്ച് വേള്‍ഡ് മലയാളീ ഫെഡറേഷന്‍ (ഡബ്ല്യു.എം.എഫ്) തൃശൂര്‍ ജില്ലാ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ‘സ്‌നേഹത്തൂവല്‍’ സംഘടിപ്പിച്ചു.കുന്നംകുളം കുറുക്കന്‍പാറയിലെ ചൈതന്യ സ്‌പെഷ്യല്‍ സ്‌കൂള്‍ ഫോര്‍ മെന്റലി ചലഞ്ച്ഡ് ചില്‍ഡ്രന്‍സില്‍ നടന്ന പരിപാടി ഡബ്ല്യു.എം.എഫ് ഗ്ലോബല്‍ ട്രഷറര്‍ വി.എം. സിദ്ധീഖ് പരിപാടി ഉദ്ഘാടനം ചെയ്തു. തൃശൂര്‍ ജില്ലാ പ്രസിഡന്റ് ജോയ് ആന്റണി ചിറ്റിലപ്പള്ളി അധ്യക്ഷത വഹിച്ചു. ഗ്ലോബല്‍ ജോയിന്റ് സെക്രട്ടറി സിന്ധു സജീവ് മുഖ്യാതിഥിയായി. കേരള സ്റ്റേറ്റ് പ്രസിഡന്റ് ടി.ബി. നാസര്‍ മുഖ്യപ്രഭാഷണം നടത്തി.ഗ്ലോബല്‍ ചാരിറ്റി ഫോറം കോര്‍ഡിനേറ്റര്‍ റഫീഖ് മരക്കാര്‍, ഏഷ്യ റീജിയന്‍ എന്‍വയോണ്‍മെന്റ് കോര്‍ഡിനേറ്റര്‍ ബദറുദ്ദീന്‍ കരിപ്പോട്ടയില്‍, ഇന്ത്യ നാഷണല്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് കരിയര്‍ ഫോറം കോര്‍ഡിനേറ്റര്‍ ഫൈസല്‍ ഉല്‍പ്പില, കേരള സ്റ്റേറ്റ് സെക്രട്ടറി ഹാഫിസ് വലിയപറമ്പത്ത്, കേരള സ്റ്റേറ്റ് ട്രഷറര്‍ ബിനോയി വടക്കന്‍, കേരള സ്റ്റേറ്റ് വൈസ് പ്രസിഡന്റ് ലീന റാഫേല്‍, രക്ഷാധികാരി കരീം പന്നിത്തടം, വുമണ്‍സ് ഫോറം കോര്‍ഡിനേറ്റര്‍ മേരി ജോസഫ്, തൃശൂര്‍ ജില്ലാ ട്രഷറര്‍ ഷിജു തലക്കോടന്‍ എന്നിവര്‍ സംസാരിച്ചു.ചൈതന്യ സ്‌പെഷ്യല്‍ സ്‌കൂള്‍ പ്രസിഡന്റ് സി. ഗിരീഷ് കുമാര്‍ സ്വാഗതവും തൃശൂര്‍ ജില്ലാ സെക്രട്ടറി ശാലിനി സാബു നന്ദിയും പറഞ്ഞു. തുടര്‍ന്ന് ഡബ്ല്യു.എം.എഫ് അംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

 

ADVERTISEMENT
error: Content is protected !!