32.8 C
Kunnamkulam
Sunday, November 8, 2026
Home Bureaus Punnayurkulam പുന്നയൂര്‍ക്കുളം മെക് സെവന്‍ ഹെല്‍ത്ത് ക്ലബ് മന്ദലംകുന്ന് ബീച്ച് ശുചീകരണ പ്രവര്‍ത്തനം നടത്തി

പുന്നയൂര്‍ക്കുളം മെക് സെവന്‍ ഹെല്‍ത്ത് ക്ലബ് മന്ദലംകുന്ന് ബീച്ച് ശുചീകരണ പ്രവര്‍ത്തനം നടത്തി

9

മെക് സെവന്‍ പുന്നയൂര്‍ക്കുളം ഹെല്‍ത്ത് ക്ലബ് അന്‍സാര്‍ യൂണിറ്റും, ചെറവല്ലൂര്‍ -ആമയം യൂണിറ്റും സംയുക്തമായി സംഘടിപ്പിച്ച പുലര്‍കാല ബീച്ച് വിനോദയാത്രയുടെ ഭാഗമായി മന്ദലംകുന്ന് ബീച്ച് ശുചീകരണ പ്രവര്‍ത്തനം സംഘടിപ്പിച്ചു.പുന്നയൂര്‍ക്കുളം പഞ്ചായത്ത് പ്രസിഡണ്ട് ഹസ്സന്‍ തളികശേരി ബീച്ച് ശുദ്ധീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉദ്ഘാടനം ചെയ്തു.പുന്നയൂര്‍ പഞ്ചായത്ത് 1 ആം വാര്‍ഡ് മെമ്പര്‍ ടി എ ആയിഷ, തീരദേശ വികസന സംരക്ഷണ സമിതി സെക്രട്ടറി അഷറഫ് വടക്കൂട്ട് -എന്നിവര്‍ സംസാരിച്ചു. അബൂബക്കര്‍ നാട്ടു രുചി, ഉബൈദ് മാസ്റ്റര്‍, പി മുഹമ്മദ് പുത്തന്‍ പള്ളി, അഷറഫ് ഉപ്പുങ്ങല്‍, വാപ്പു അമയം എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!