28 C
Kunnamkulam
Thursday, November 12, 2026
Home Bureaus Kunnamkulam കുന്നംകുളം വൈ.എം.സി.എ. സംഘടിപ്പിക്കുന്ന പ്രാര്‍ത്ഥനാ വാരാചരണത്തിന് വെള്ളിയാഴ്ച തുടക്കമാകും

കുന്നംകുളം വൈ.എം.സി.എ. സംഘടിപ്പിക്കുന്ന പ്രാര്‍ത്ഥനാ വാരാചരണത്തിന് വെള്ളിയാഴ്ച തുടക്കമാകും

9

 

വൈഎംസിഎ ഓഡിറ്റോറിയത്തില്‍ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലായാണ് പ്രാര്‍ത്ഥനാവാരാചരണം. ആദ്യദിവസം മിഷന്‍സ് ഇന്ത്യയിലെ ബ്രദര്‍ ജോണ്‍ തോമസ് സന്ദേശം നല്‍കും. ശനിയാഴ്ച മലങ്കര ഓര്‍ത്തഡോക്‌സ് കൊച്ചിന്‍ ഭദ്രാസന സെക്രട്ടറി ഫാ.സി.എം.രാജുവും, സമാപനദിവസമായ ഞായറാഴ്ച തിരുവാംകുളം യാക്കോബായ സുറിയാനി സഭയിലെ ഫാ.മാത്യു ഈരാളിയും സന്ദേശം നല്‍കും. പ്രാര്‍ത്ഥനയോഗത്തിന് വൈ.എം.സി.എ. പ്രസിഡന്റ് എബ്രഹാം ലിങ്കണ്‍,  സെക്രട്ടറി ജോഷി തരകന്‍, ട്രഷറര്‍ സിബിന്‍ വര്‍ഗ്ഗീസ്, റിലീജിയസ് കണ്‍വീനര്‍ ജീസണ്‍ സി.എസ്. എന്നിവര്‍ നേതൃത്വം നല്‍കും.

ADVERTISEMENT
error: Content is protected !!