സംസ്ഥാന ലൈബ്രറി കൗണ്‍സിലിന്റെ നിര്‍ദേശപ്രകാരം പെരുമ്പിലാവ് ജ്ഞാനപ്രദായനി വായനശാലയില്‍ പരസ്പരം ക്യാമ്പയിന്‍ സംഘടിപ്പിച്ചു. ലൈബ്രറി കൗണ്‍സില്‍ താലൂക്ക് വൈസ് പ്രസിഡന്റ് ഓമന ബാബു ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് ഫൗസിയ സി.എ. അധ്യക്ഷയായി. വായനശാല സെക്രട്ടറി റംല അക്ബര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഗ്രന്ഥശാലാസംഘം താലൂക്ക് കൗണ്‍സിലര്‍ ഡെന്നീസ് മങ്ങാട്, ഷുക്കൂര്‍, മുഹമ്മദ് ഹാഷിം, നൗഷാദ് എം.കെ., ജിമി ജോബി, ജസീറ എന്നിവര്‍ സംസാരിച്ചു.



