31.5 C
Kunnamkulam
Tuesday, November 17, 2026
Home Bureaus Perumpilavu പെരുമ്പിലാവ് അന്‍സാര്‍ ഇംഗ്ലീഷ് സ്‌കൂളില്‍ ‘കരിയര്‍ കണക്ട് മലേഷ്യ എജുക്കേഷന്‍ ഫെയര്‍ 2026’ നാളെ നടക്കും

പെരുമ്പിലാവ് അന്‍സാര്‍ ഇംഗ്ലീഷ് സ്‌കൂളില്‍ ‘കരിയര്‍ കണക്ട് മലേഷ്യ എജുക്കേഷന്‍ ഫെയര്‍ 2026’ നാളെ നടക്കും

14

വിദേശ പഠനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ അവസരങ്ങള്‍ പരിചയപ്പെടുത്തുന്നതിനായി പെരുമ്പിലാവ് അന്‍സാര്‍ ഇംഗ്ലീഷ് സ്‌കൂളില്‍ സംഘടിപ്പിക്കുന്ന ‘കരിയര്‍ കണക്ട് മലേഷ്യ എജുക്കേഷന്‍ ഫെയര്‍ 2026’ നാളെ നടക്കും. നവംബര്‍ 18 ബുധനാഴ്ച രാവിലെ 9.30 മുതല്‍ വൈകിട്ട് 5 മണി വരെ സ്‌കൂള്‍ ഓഡിറ്റോറിയത്തിലാണ് മേള.മലേഷ്യയിലെ ഏഴ് പ്രമുഖ അന്താരാഷ്ട്ര സര്‍വകലാശാലകളില്‍ നിന്നുള്ള പ്രതിനിധികള്‍ മേളയില്‍ പങ്കെടുക്കും. വിവിധ കോഴ്‌സുകള്‍, സ്‌കോളര്‍ഷിപ്പുകള്‍, പ്രവേശന നടപടികള്‍, ഭാവിയിലെ കരിയര്‍ സാധ്യതകള്‍ എന്നിവയെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് സര്‍വകലാശാല പ്രതിനിധികളുമായി നേരിട്ട് സംവദിക്കാം.സ്‌കൂള്‍ കരിയര്‍ ഗൈഡന്‍സ് സെല്ലിന്റെ ആഭിമുഖ്യത്തിലാണ് മേള സംഘടിപ്പിക്കുന്നത്. അന്‍സാര്‍ ട്രസ്റ്റ് സി.ഇ.ഒ റഷീദ് അഹമ്മദ്, ഡയറക്ടര്‍ ഡോ. നജീബ് മുഹമ്മദ്, പ്രിന്‍സിപ്പല്‍ സാജിത റസാഖ്, വൈസ് പ്രിന്‍സിപ്പല്‍ ഫരീദ ഇ. മുഹമ്മദ് എന്നിവര്‍ ഉദ്ഘാടന സമ്മേളനത്തിന് നേതൃത്വം നല്‍കുമെന്നും മേളയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായയതായും ഡോ. നജീബ് മുഹമ്മദ് പറഞ്ഞു.

 

ADVERTISEMENT
error: Content is protected !!