സംസ്ഥാന സഹോദയ കലോത്സവം 2026ല്‍ 400 പോയിന്റുകളോടെ അമല്‍ ഇംഗ്ലീഷ് സ്കൂള്‍ ഓവറോള്‍ ഒമ്പതാം സ്ഥാനം നേടി. ആദ്യമായാണ് സ്കൂള്‍ സംസ്ഥാനതലത്തില്‍ ആദ്യ പത്തില്‍ ഇടംപിടിക്കുന്നത്. ആയിരത്തിലധികം സ്കൂളുകള്‍ മാറ്റുരച്ച കലാമേളയില്‍ വ്യക്തിഗത, ഗ്രൂപ്പ് ഇനങ്ങളിലായി 64 എ ഗ്രേഡുകളും സ്കൂള്‍ സ്വന്തമാക്കി. മികച്ച പ്രകടനത്തിനുള്ള ‘സഹോദയ ടോപ്പര്‍ അവാര്‍ഡും’ അമല്‍ ഇംഗ്ലീഷ് സ്കൂളിന് ലഭിച്ചു.കോല്‍ക്കളിയില്‍ ഒന്നാം സ്ഥാനവും ഒപ്പനയില്‍ രണ്ടാം സ്ഥാനവും നേടി. ഇസ്സ ബാദുഷ മാപ്പിളപ്പാട്ടിലും അറബിക് പാരായണത്തിലും എ ഗ്രേഡോടെ മൂന്നാം സ്ഥാനം കരസ്ഥമാക്കി. മഹെക് സഹ്റ ഇംഗ്ലീഷ് പ്രസംഗത്തിലും എ ഗ്രേഡോടെ മൂന്നാം സ്ഥാനം നേടി. മൈം, തിരുവാതിരക്കളി, ദഫ്മുട്ട്, ഗ്രൂപ്പ് ഡാന്‍സ്, ഏകാങ്കനാടകം തുടങ്ങിയ ഗ്രൂപ്പ് ഇനങ്ങളിലും വിദ്യാര്‍ത്ഥികള്‍ എ ഗ്രേഡ് നേടി.വിദ്യാര്‍ത്ഥികളുടെ കഠിനാധ്വാനത്തിനും അധ്യാപകരുടെയും പരിശീലകരുടെയും പരിശ്രമത്തിനും രക്ഷിതാക്കളുടെ പിന്തുണയ്ക്കും ലഭിച്ച അംഗീകാരമാണ് ഈ വിജയമെന്ന് പ്രിന്‍സിപ്പല്‍ അബ്ദുള്‍ ഗഫൂര്‍ നാലകത്ത് പറഞ്ഞു. വിജയികളെയും പങ്കെടുത്ത മുഴുവന്‍ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും സ്കൂള്‍ മാനേജ്മെന്റും പി.ടി.എയും അഭിനന്ദിച്ചു.തൃശ്ശൂര്‍ ഹോളി ഗ്രേസ് അക്കാദമി, മാളയില്‍ നവംബര്‍ 12 മുതല്‍ 15 വരെയാണ് സംസ്ഥാന സഹോദയ കലോത്സവം നടന്നത്.



