പുന്നയൂര്‍ അകലാട് തെങ്ങുംപുള്ളി ഭഗവതി ക്ഷേത്രത്തില്‍ ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ അയ്യപ്പ ഭജനയും അന്നദാനവും സംഘടിപ്പിച്ചു.പമ്പാവാസന്‍ ഭജന സംഘത്തിന്റെ നേതൃത്വത്തിലാണ് ക്ഷേത്രാങ്കണത്തില്‍ വിശേഷാല്‍ അയ്യപ്പ ഭജന അരങ്ങേറിയത്. ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ നടന്ന ചടങ്ങുകളില്‍ പ്രദേശവാസികളായ നിരവധി ഭക്തര്‍ പങ്കെടുത്തു. ഭജനയ്ക്ക് ശേഷം നടന്ന അന്നദാനത്തിലും നൂറുകണക്കിന് ഭക്തര്‍ പങ്കുചേര്‍ന്നു.ചടങ്ങുകള്‍ക്ക് ക്ഷേത്ര ഭാരവാഹികളും സംഘാടകരുമായ സുജീഷ് താമരത്ത്, ആനന്ദ് തറയില്‍, ഷനില്‍ തെങ്ങുംപുള്ളി, മോഹന്‍ദാസ് തെങ്ങുംപുള്ളി, ഗിരീഷ് തത്തമ്പറമ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കി.



