സെറിബ്രല്‍ പാള്‍സി സ്പോര്‍ട്സ് അസോസിയേഷന് കേരള സംഘടിപ്പിക്കുന്ന സംസ്ഥാനതല ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന് കുന്നംകുളം സീനിയര്‍ ഗ്രൗണ്ടില്‍ തുടക്കമായി.വിവിധ ജില്ലകളില്‍ നിന്നുള്ള ഭിന്നശേഷി കായിക താരങ്ങളുടെ അണിനിരക്കലോടെയാണ് ടൂര്‍ണമെന്റിന് തുടക്കം കുറിച്ചത്.താരങ്ങളുടെ ആകര്‍ഷകമായ മാര്‍ച്ച് പാസ്റ്റിന് കുന്നംകുളം നഗരസഭാ ചെയര്‍പേഴ്സണ്‍ സൗമ്യ അനിലന്‍ സല്യൂട്ട് സ്വീകരിച്ചു. തുടര്‍ന്ന് പതാക ഉയര്‍ത്തി. സി പി എസ് എ കെ സംസ്ഥാന സെക്രട്ടറി ഗിരിജ കുമാരി, കുന്നംകുളം നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ പി.ജി ജയപ്രകാശ്, നഗരസഭ കൗണ്‍സിലര്‍ ലബീബ് ഹസന്, പോര്‍ക്കുളം ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ജ്യോതി, പ്രോഗ്രാം കണ്‍വീനര്‍ സിജോ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
ചാമ്പ്യന്‍ഷിപ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം സംസ്ഥാന കായിക-യുവജനക്ഷേമ വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ് നിര്‍വ്വഹിക്കും. കുന്നംകുളം എം.എല്‍.എ എ.സി. മൊയ്തീന് ചടങ്ങില്‍ അധ്യക്ഷത വഹിക്കും. സാമൂഹിക, കായിക, ഭിന്നശേഷി മേഖലകളിലെ നിരവധി പ്രമുഖര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും.
Home Bureaus Kunnamkulam സംസ്ഥാനതല സെറിബ്രൽ പാൾസി ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് കുന്നംകുളത്ത് തുടക്കമായി



