26.3 C
Kunnamkulam
Saturday, November 21, 2026
Home Bureaus Perumpilavu പഴഞ്ഞി ഐനൂര്‍ മഹല്ല് സ്വലാത്ത് വാര്‍ഷികവും ദുആ മജ്ലിസും ഞായറാഴ്ച നടക്കും

പഴഞ്ഞി ഐനൂര്‍ മഹല്ല് സ്വലാത്ത് വാര്‍ഷികവും ദുആ മജ്ലിസും ഞായറാഴ്ച നടക്കും

16

പഴഞ്ഞി ഐനൂര്‍ ഇസ്ലാമിക് കള്‍ച്ചറല്‍ സെന്റര്‍ കമ്മിറ്റിയും ഐനൂര്‍ മഹല്ല് കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന മഹല്ല് സ്വലാത്ത് വാര്‍ഷികവും ദുആ മജ്ലിസും ഞായറാഴ്ച നടക്കും.വൈകീട്ട് 6.15 ന്മഹല്ല് പ്രസിഡന്റ് ഫൈസല്‍ തറമ്മലിന്റെ അധ്യക്ഷതയില്‍ ചേരുന്ന ചടങ്ങ് മഹല്ല് ഖത്തീബ് ലിയാഖത്ത് അലി സഅദി ഉദ്ഘാടനം ചെയ്യും. പ്രമുഖ പ്രഭാഷകനും യുവ പണ്ഡിതനുമായ അനസ് അമാനി പുഷ്പഗിരി ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന് നടക്കുന്ന ആത്മീയ സംഗമത്തിനും ദുആ മജ്ലിസിനും സയ്യിദ് തഖ്യുദ്ദീന്‍ അഹ്‌സനി അല്‍ ജീലാനി ആന്ത്രോത്ത് നേതൃത്വം നല്‍കും.മഹല്ല് സെക്രട്ടറി അബ്ദുസ്സലാം, ഐ.സി.സി ജോയിന്റ് സെക്രട്ടറി മിന്‍ഹാജ് , ഐ.സി.സി ഭാരവാഹികളായ നൗഷാദ്, ആശിര്‍, അജ്മല്‍ എന്നിവര്‍ സംസാരിക്കും.

ADVERTISEMENT
error: Content is protected !!