വെള്ളറക്കാട് ഇടവക മധ്യസ്ഥനായ വിശുദ്ധ ഫ്രാന്‍സിസ് സേവിയര്‍ വിശുദ്ധ സെബസ്ത്യാനോസിന്റേയും പരിശുദ്ധ കന്യകാമറിയത്തിന്റേയും ഭാരതത്തിലെ പ്രഥമ വിശുദ്ധ അല്ഫോണ്സാമ്മയുടേയും തിരുനാള്‍ നവംബര്‍ 27, 28, 29 വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ആഘോഷിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 22ന് ഞായറാഴ്ച രാവിലെ 7 മണിയ്ക്ക് വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം ഫാദര്‍ ഡൊമിനിക് തലക്കോടന്‍ കൊടിയേറ്റ കര്‍മ്മം നിര്‍വ്വഹിക്കും.27 വെള്ളിയാഴ്ച വൈകീട്ട് 6ന് ഇടവക വികാരി ഫാദര്‍ ജോഫി ചിറ്റിലപ്പിള്ളി ദീപാലങ്കാര സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിക്കും.28 ശനിയാഴ്ച രാവിലെ 7 മണിക്ക് കുര്‍ബ്ബാന, കൂടു തുറക്കല്‍, ശുശ്രൂഷ എന്നിവയ്ക്ക് ശേഷം പ്രസുദേന്തി വാഴ്ച തുടര്‍ന്ന് അമ്പ് ,വള എഴുന്നെള്ളിപ്പ് ആരംഭിക്കും. തിരുനാള്‍ ദിനത്തില്‍ ഞായറാഴ്ച രാവിലെ 10 മണിക്ക് ആഘോഷമായ കുര്‍ബ്ബാനയ്ക്ക് ഫാദര്‍ അനുചാലില്‍, ഫാദര്‍ ജോഫി ചിറ്റിലപ്പിള്ളി എന്നിവര്‍ നേതൃത്വം നല്‍കും.



