31.2 C
Kunnamkulam
Monday, November 23, 2026
Home Bureaus Kunnamkulam ട്രോഫിക്കൊപ്പം സെൽഫിയെടുക്കൂ, സമ്മാനം നേടൂ! കലോത്സവത്തിൽ കിടിലൻ ലക്കി ഡ്രോ പദ്ധതി

ട്രോഫിക്കൊപ്പം സെൽഫിയെടുക്കൂ, സമ്മാനം നേടൂ! കലോത്സവത്തിൽ കിടിലൻ ലക്കി ഡ്രോ പദ്ധതി

0

കുന്നംകുളം ഉപജില്ല കലോത്സവ വിജയികള്‍ക്കുള്ള ട്രോഫികളുടെ ലോഞ്ചിങ്ങും സെല്‍ഫി കോര്‍ണര്‍ ലക്കി ഡ്രോ പദ്ധതിയുടെ ഉദ്ഘാടനവും നടത്തി. ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് വിജയികള്‍ക്കുള്ള ട്രോഫികളുടെ പ്രദര്‍ശനം ഒരുക്കിയിട്ടുള്ളത്. കുന്നംകുളം നഗരസഭ ചെയര്‍പേഴ്‌സനും കലോത്സവം സംഘാടകസമിതി ചെയര്‍പേഴ്‌സനുമായ സൗമ്യ അനിലന്‍ ഉദ്ഘാടനം ചെയ്തു. ട്രോഫി കമ്മിറ്റി കണ്‍വീനര്‍ ജയ്‌മോന്‍ സി ഐ സ്വാഗതമാശംസിച്ച്, ലക്കി ഡ്രോ പദ്ധതി വിശദീകരണം നടത്തി. സെല്‍ഫി കോര്‍ണറില്‍ വന്ന് സെല്‍ഫിയെടുത്ത് അവിടെ നിന്ന് ലഭിക്കുന്ന കൂപ്പണ്‍ പൂരിപ്പിച്ച് ലക്കി ഡ്രോ ബോക്‌സില്‍ നിക്ഷേപിച്ച് സമ്മാനം നേടുന്നതാണ് പദ്ധതി. ആദ്യ നറുക്കെടുപ്പ് രണ്ടാം ദിനമായ ചൊവ്വാഴ്ച രാവിലെ 10:30 ന് എടുക്കും. നറുക്ക് ലഭിക്കുന്ന ഭാഗ്യശാലിക്ക് സമ്മാനവും അതേസമയം തന്നെ വിതരണം ചെയ്യും. ഇത് കലോത്സവം കഴിയുന്നത് വരെ തുടരും.

ADVERTISEMENT
error: Content is protected !!