30.7 C
Kunnamkulam
Wednesday, November 25, 2026
Home Bureaus Punnayurkulam തെക്കത്ത് കൃഷ്ണൻ വായനശാല ഫണ്ട് സമാഹരണത്തിന് തുടക്കം

തെക്കത്ത് കൃഷ്ണൻ വായനശാല ഫണ്ട് സമാഹരണത്തിന് തുടക്കം

13

തെക്കത്ത് കൃഷ്ണന്‍ വായനശാലയുടെ കെട്ടിട നിര്‍മ്മാണ ഫണ്ട് സമാഹരണത്തിനായുള്ള സംഘാടക സമിതി ഓഫീസ് ചാവക്കാട് നഗരസഭ ചെയര്‍മാന്‍ എ.എച്ച്. അക്ബര്‍ ഉദ്ഘാടനം ചെയ്തു. പുന്നയൂര്‍ക്കുളം ചെറായി നാക്കോലയില്‍ നടത്തിയ ഉദ്ഘാടന ചടങ്ങില്‍ സി.പി.എം ചാവക്കാട് ഏരിയ കമ്മിറ്റി അംഗം എ.ഡി. ധനീപ് അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍മാരായ ഇ.പി.സുഭാഷ്, സെലീന മൊയ്തീന്‍കോയ, എം വി ഷിനോജ്, എം ബി സുജീഷ്, തുടങ്ങി എം കെ ബക്കര്‍, വി നൗഷാദ് എന്നിവരും സംസാരിച്ചു. പുന്നയൂര്‍ക്കുളം വെസ്റ്റ് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി വി. താജുദ്ദീന്‍ സ്വാഗതവും രഘുനാഥ് മാപ്പാല നന്ദിയും പറഞ്ഞു. വിവിധ വര്‍ഗ്ഗ-ബഹുജന സംഘടനാ നേതാക്കളും പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു. ഫണ്ട് സമാഹരണത്തിന്റെ ഭാഗമായുള്ള സമ്മാന പദ്ധതിയില്‍ മാരുതി വാഗണ്‍ ആര്‍ കാര്‍ ഒന്നാം സമ്മാനവും, മാരുതി എസ്-പ്രസ്സോ കാര്‍ രണ്ടാം സമ്മാനവും, ഇലക്ട്രിക് സ്‌കൂട്ടര്‍ മൂന്നാം സമ്മാനവും, 5 പേര്‍ക്ക് സ്മാര്‍ട്ട് ഫോണുകള്‍ നാലാം സമ്മാനമായുമാണ് നല്‍കുന്നത്. ആയിരം രൂപയാണ് ടിക്കറ്റ് നിരക്ക്. ഡിസംബര്‍ 1 ന് വൈകീട്ട് 5 മണിക്ക് ചെറായിയില്‍ വെച്ച് ഫണ്ട് സമാഹരണത്തിന്റെ നറുക്കെടുപ്പ് നടത്തും.

ADVERTISEMENT
error: Content is protected !!