ടി ഡി കെ എ സംഘടിപ്പിച്ച ജില്ല ടൂര്‍ണ്ണമെന്റിലും തിരുവനന്തപുരത്ത് കേരള കരാട്ടെ അസോസിയേഷന് സംഘടിപ്പിച്ച സംസ്ഥാനതല മത്സരത്തിലുമാണ് ഫിദ നസ്റിന് കത്ത വിഭാഗത്തില്‍ ഗോള്‍ഡ് മെഡല്‍ നേടിയത്. കരാട്ടെ അധ്യാപകരായ വാക സ്വദേശി നിഷാദ് – ഫെബി ദമ്പതികളുടെ മകളായ ഫിദ മാലതി സ്കൂളില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. സെന്‍സായ് ഹരിദാസ് സെന്‍സായ് സുദേവ് എന്നിവരുടെ കീഴിലായിരുന്നു പരീശീലനം.



