30 C
Kunnamkulam
Saturday, November 28, 2026
Home Bureaus Punnayurkulam വടൂക്കര റെയില്‍വേ ഗേറ്റില്‍ മദ്യ ലഹരിയില്‍ ഗേറ്റ് കീപ്പര്‍മാരുടെ അഴിഞ്ഞാട്ടം

വടൂക്കര റെയില്‍വേ ഗേറ്റില്‍ മദ്യ ലഹരിയില്‍ ഗേറ്റ് കീപ്പര്‍മാരുടെ അഴിഞ്ഞാട്ടം

11

വടൂക്കര റെയില്‍വേ ഗേറ്റില്‍ മദ്യ ലഹരിയില്‍ ഗേറ്റ് കീപ്പര്‍മാരുടെ അഴിഞ്ഞാട്ടം. റെയില്‍വേ ഗേറ്റ് ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്തത് ചോദ്യം ചെയ്ത ജനങ്ങള്‍ക്ക് നേരെ മാരകായുധങ്ങള്‍ വീശി ഇവര്‍ ഭീകരാന്തരീക്ഷം തീര്‍ത്തു.റെയില്‍വേ താത്കാലിക ജീവനക്കാരെ പിന്നീട് ആര്‍പിഎഫും, റെയില്‍വേ പോലീസും എത്തി അറസ്റ്റ് ചെയ്തു. വടൂക്കര ഗേറ്റ് കീപ്പര്‍ ബിനു , നെടുപുഴ ഗേറ്റ് കീപ്പര്‍ രാജേഷ് എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രി പത്തരയോടെയാണ് സംഭവം.വടൂക്കര റെയില്‍വേ ഗേറ്റ് മദ്യ ലഹരിയില്‍ ഉയര്‍ത്തുകയും താഴത്തുകയും ചെയ്തത് യാത്രക്കാര്‍ ചോദ്യം ചെയ്തതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. ഇതോടെ പ്രകോപനവുമായി എത്തിയ റെയില്‍വേ ഗേറ്റ് കീപ്പര്‍മാരായ ബിനുവും, രാജേഷും യാത്രക്കാര്‍ക്ക് നേരെ മാരകായുധങ്ങള്‍ വീശുകയായിരുന്നു.റെയില്‍വേ ഗേറ്റില്‍ നടന്ന മദ്യപാനം ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. രണ്ടര മണിക്കൂര്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഗേറ്റ് കീപ്പര്‍മാരെ പിന്നീട് ആര്‍പിഎഫും, റെയില്‍വേ പോലീസും എത്തി ്അറസ്റ്റ് ചെയ്ത് കൊണ്ടുപോയതോടെയാണ് രംഗം ശാന്തമായത്.പിടിയിലായവര്‍ റെയില്‍വേയുടെ താത്കാലിക ജീവനക്കാരാണ്. പലപ്പോഴും റെയില്‍വേ ഗേറ്റില്‍ സമാന നിലയിലുള്ള മദ്യപാനം നടക്കാറുണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.

 

ADVERTISEMENT
error: Content is protected !!