27.6 C
Kunnamkulam
Friday, September 11, 2026
Home Bureaus Perumpilavu ചാലിശ്ശേരി സെന്റ് ഔഗിന്‍സ് ഇടവക ദേവാലയത്തില്‍ ഇടവകദിനം ആഘോഷിച്ചു

ചാലിശ്ശേരി സെന്റ് ഔഗിന്‍സ് ഇടവക ദേവാലയത്തില്‍ ഇടവകദിനം ആഘോഷിച്ചു

178

മലബാര്‍ സ്വതന്ത്ര സുറിയാനി സഭ ചാലിശ്ശേരി സെന്റ് ഔഗിന്‍സ് ഇടവക ദേവാലയത്തില്‍ ഇടവക ദിനം ആഘോഷിച്ചു. വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം വികാരി പ്രിന്‍സ് ഐ കോലാടി കൊടി ഉയര്‍ത്തി. സഭാ പരമധ്യക്ഷന്‍ സിറില്‍ മാര്‍ ബസേലിയോസ് മെത്രാപ്പോലീത്ത പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ എ പ്ലസ് നേടിയ കുട്ടികളെ ക്യാഷ് അവാര്‍ഡും മൊമെന്റോയും നല്‍കി അനുമോദിച്ചു. മറ്റു മേഖലകളില്‍ ഉന്നത വിജയം നേടിയവരെയും മോമെന്റോ നല്‍കി ആദരിച്ചു. ആദ്യ ഫലശേഖര ലേലം വിളിയും മറ്റു കലാപരിപാടികളും ഉണ്ടായിരുന്നു. ഉച്ചയ്ക്ക് സ്‌നേഹവിരുന്നും ഒരുക്കിയിരുന്നു. പരിപാടികള്‍ക്ക് ഇടവക വികാരി പ്രിന്‍സ് ഐ കോലാടി, സെക്രട്ടറി രാജു എം വി, ട്രഷറര്‍ ബോബന്‍ സി പോള്‍ എന്നിവര്‍ അടങ്ങുന്ന ഇടവക കമ്മിറ്റി നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!