31.8 C
Kunnamkulam
Saturday, September 26, 2026
Home Bureaus Erumapetty എരുമപ്പെട്ടി ഫൊറോന പള്ളിയിലേക്ക് വത്തിക്കാനില്‍ നിന്ന് തിരുസ്വരൂപം

എരുമപ്പെട്ടി ഫൊറോന പള്ളിയിലേക്ക് വത്തിക്കാനില്‍ നിന്ന് തിരുസ്വരൂപം

102

പുതിയതായി നിര്‍മ്മിക്കുന്ന എരുമപ്പെട്ടി തിരുഹൃദയ ഫൊറോന പള്ളിയില്‍ പ്രതിഷ്ഠിക്കുവാനുള്ള ഈശോയുടെ തിരുസ്വരൂപം വത്തിക്കാനില്‍ നിന്ന്. എട്ട് അടി വലിപ്പമുള്ള തിരുഹൃദയ തിരുസ്വരൂപത്തിന്റെ വെഞ്ചിരിപ്പ് ഫ്രാന്‍സീസ് മാര്‍പാപ്പ നിര്‍വ്വഹിച്ചു.വത്തിക്കാനില്‍ നടന്ന ചടങ്ങില്‍ തൃശുര്‍ അതിരൂപത മെത്രാപൊലീത്ത മാര്‍ ആന്‍ഡ്രൂസ് താഴത്ത്, എരുമപ്പെട്ടി ഫൊറോന വികാരി ഫാ.ജോഷി ആളൂര്‍,  ഡീക്കന്‍ സാല്‍വിന്‍ കണ്ണനായ്ക്കല്‍ എന്നിവരും ഇടവക പ്രതിനിധികളും സന്നിഹിതരായി.

 

ADVERTISEMENT
error: Content is protected !!