അറിവിന്റെയും വേദപാണ്ഡിത്യത്തിന്റെയും മഹാമാങ്കമായ കടവല്ലൂര്‍ അന്യോന്യം നവംബര്‍ 16 മുതല്‍ ആരംഭിക്കുമെന്ന് അനോന്യ പരിഷത്ത് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അനോന്യത്തിനോടനുബന്ധിച്ചുള്ള ദേശീയ സെമിനാര്‍ നവംബര്‍ 14 മുതല്‍ ആരംഭിക്കും. കടവല്ലൂര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തിലാണ് കേരളത്തിലെ പരമ്പരാഗത ഋഗ്വേദ പണ്ഡിതന്മാരുടെ ഏറ്റവും പ്രശസ്തമായ വേദ മത്സരപ്പരീക്ഷ നടക്കുന്നത്.തൃശൂര്‍ ബ്രഹ്മസ്വം മഠത്തിലെയും മലപ്പുറം ജില്ലയിലെ തിരുനാവായ മഠത്തിലെയും ഋഗ്വേദ പണ്ഡിതന്മാരാണ് ഈ പാണ്ഡിത്യ പരീക്ഷയില്‍ പരസ്പരം മാറ്റുരയ്ക്കുന്നത് നവംബര്‍ 16 തിങ്കളാഴ്ച്ച വൈകിട്ട് 6.30 ന് മുഖ്യമന്ത്രി വി.ഡി.സതീശന് കടവല്ലൂര്‍ അനോന്യത്തിന്റെ ഉദ്ഘാടനം നിര്മ്മഹിക്കും. കൊച്ചിന് ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് കെ രവീന്ദ്രന് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഡോ കെ.ജി.രവീന്ദ്രന് മുഖ്യപ്രഭാഷണം നിര്ദ്വഹിക്കും. അനോന്യത്തിന്റെ ഭാഗമായി വാചസ്പതി – വേദബന്ധു പുരസ്കാര സമര്‍പ്പണം നവംബര്‍ 22 നും അനോന്യ പരിഷത്ത് പ്രസിഡണ്ട് കൂടിയായിരുന്ന മഹാകവി അക്കിത്തം അച്യുതന് നമ്പൂതിരിയുടെ ജന്മശതാബ്ദി ആഘോഷം 24 നും നടക്കും. 22 ന് ഉച്ചതിരിഞ്ഞ് 4.30 ന് നടക്കുന്ന
വാചസ്പതി – വേദബന്ധു പുരസ്കാര സമര്‍പ്പണ ചടങ്ങ് പത്മശ്രീ അഡ്വ. സി. എസ്.വൈദ്യനാഥന് ഉദ്ഘാടനം ചെയ്യും ഏ.സി.മൊയ്തീന് എം.എല്‍ എ ചടങ്ങില്‍ അധ്യക്ഷത വഹിക്കും.



