26.9 C
Kunnamkulam
Saturday, August 8, 2026
Home Bureaus Perumpilavu വളര്‍ത്തുമൃഗങ്ങളോടൊപ്പം ഇന്തോനേഷ്യയില്‍നിന്ന് കൊച്ചിയിലേക്ക് ; കൗതുകമായി ബിനോജിന്റെ യാത്ര

വളര്‍ത്തുമൃഗങ്ങളോടൊപ്പം ഇന്തോനേഷ്യയില്‍നിന്ന് കൊച്ചിയിലേക്ക് ; കൗതുകമായി ബിനോജിന്റെ യാത്ര

109

ഇന്തോനേഷ്യയില്‍ നിന്നും കൊച്ചി വിമാനത്താവളത്തില്‍ പറന്നിറങ്ങിയ ബിനോജിനൊപ്പം അഞ്ച് പേര്‍ കൂടിയുണ്ടായിരുന്നു. ഇവര്‍ മനുഷ്യരല്ല, തന്റെ അരുമകളായ അഞ്ച് വളര്‍ത്തുമൃഗങ്ങളാണ് എന്നതാണ് പ്രത്യേകത.ഓമനിച്ചു വളര്‍ത്തുന്ന രണ്ടു പട്ടികളേയും, മൂന്ന് പൂച്ചകളെയുമാണ് ചങ്ങരംകുളം സ്വദേശി ബിനോജ് അവധിക്കു വരുമ്പോള്‍ കൂടെ കൂട്ടിയത്. ഇന്ത്യോനേഷ്യയില്‍ ഐടി സെക്ടറില്‍ ജോലി ചെയ്യുന്ന ഇദ്ദേഹത്തിന് അവധിക്ക് നാട്ടിലേക്ക് മടങ്ങുമ്പോള്‍ തന്റെ വളര്‍ത്തുമൃഗങ്ങളെ ദീര്‍ഘകാലം പിരിഞ്ഞിരിക്കാനുള്ള വൈകാരിക വിഷമവും, അവയോടുള്ള സ്‌നേഹവുമാണ് വലിയ ഒരു സംഖ്യ ചെലവിട്ട് ഇവരെയും ഒപ്പം നാട്ടിലേക്ക് കൂട്ടിയത്. ട്വിക്‌സ്, ഷാലി എന്നീ പട്ടികളേയും, ബെല്ല, മില്ലി, ഉനോ എന്നീ പൂച്ചകളേയും പ്രത്യേക തരത്തിലുള്ള പെട്ടികളിലാക്കിയാണ് മലേഷ്യന്‍ എയര്‍ലൈന്‍സില്‍ കൊച്ചിയില്‍ എത്തിച്ചത്. ഹോങ്കോങ്ങില്‍ ജോലി ചെയ്തിരുന്ന കാലം മുതല്‍ ഏഴുവര്‍ഷമായി ബെല്ലയും, മില്ലിയും ബിനോജിനൊപ്പമുണ്ട്. തന്റെ അരുമകളെയോന്നും വില കൊടുത്തു വാങ്ങിയതല്ല. ഉടമസ്ഥര്‍ ഇല്ലാതായപ്പോള്‍ വഴിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലുള്ളവയും, ഓരോ സാഹചര്യങ്ങളില്‍ തന്നോടൊപ്പം ചേര്‍ന്നവയുമാണ് ഇവയെല്ലാം. അവധി കഴിഞ്ഞു മടങ്ങുമ്പോള്‍ തന്റെ അരുമകളെ കൂടെ കൂട്ടുമെന്നും ബിനോജ് പറഞ്ഞു.

ADVERTISEMENT
error: Content is protected !!