28.9 C
Kunnamkulam
Thursday, September 17, 2026
Home Bureaus Perumpilavu നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ നിയമം ചുമത്തി തൃശ്ശൂര്‍ ജില്ലയില്‍ നിന്നും നാടുകടത്തി

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ നിയമം ചുമത്തി തൃശ്ശൂര്‍ ജില്ലയില്‍ നിന്നും നാടുകടത്തി

116

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ നിയമം ചുമത്തി തൃശ്ശൂര്‍ ജില്ലയില്‍ നിന്നും നാടുകടത്തി. പാറേമ്പാടം അഗതിയൂര്‍ സ്വദേശിയായ ചിറ്റിലപ്പള്ളി വീട്ടില്‍ 28 വയസ്സുള്ള കിരണ്‍ ജാക്‌സനെയാണ് കുന്നംകുളം പോലീസ് മൂന്നുമാസത്തേക്ക് ജില്ലയില്‍ നിന്നും നാടുകടത്തിയത്. കുന്നംകുളം, മണ്ണുത്തി എന്നീ പോലീസ് സ്റ്റേഷനുകളുടെ പരിധിയില്‍ അടിപിടി ഉള്‍പ്പെടെയുള്ള ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ ഇയാള്‍ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.പ്രതിയുടെ നിരന്തരമായ കുറ്റകൃത്യങ്ങള്‍ കണക്കിലെടുത്ത് കുന്നംകുളം പോലീസ് തൃശ്ശൂര്‍ റേഞ്ച് ഡി.ഐ.ജി. നാരായണന് സമര്‍പ്പിച്ച വിശദമായ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി . ക്രമസമാധാന നില ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനായാണ് ഇത്തരം ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുന്നതെന്ന് പോലീസ് വ്യക്തമാക്കി.

ADVERTISEMENT
error: Content is protected !!