27.6 C
Kunnamkulam
Saturday, July 11, 2026
Home Uncategorized മന്ദലാംകുന്ന് പാലത്തിന് സമീപം നിയന്ത്രണംവിട്ട ഗുഡ്‌സ് പിക്കപ്പ് പാലത്തിന് മുകളില്‍ നിന്നും താഴേക്ക് മറിഞ്ഞ് അപകടം.

മന്ദലാംകുന്ന് പാലത്തിന് സമീപം നിയന്ത്രണംവിട്ട ഗുഡ്‌സ് പിക്കപ്പ് പാലത്തിന് മുകളില്‍ നിന്നും താഴേക്ക് മറിഞ്ഞ് അപകടം.

മന്ദലാംകുന്ന് പാലത്തിന് സമീപം നിയന്ത്രണംവിട്ട ഗുഡ്‌സ് പിക്കപ്പ് പാലത്തിന് മുകളില്‍ നിന്നും താഴേക്ക് മറിഞ്ഞ് അപകടം. പിതാവിനും മകനും പരിക്ക്. വെളിയംങ്കോട് അയ്യോട്ടിച്ചിറ സ്വദേശി മുക്രിയകത്ത് അഷ്‌റഫ് (55) , മകന്‍ ഷബീബ് (21) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കൊച്ചന്നൂര്‍ -മന്ദലാംകുന്ന് പി ഡബ്ലിയു ഡി റോഡ് മന്ദലാംക്കുന്ന് പാലത്തിന് കിഴക്കുഭാഗം പലത്തിനോട് ചേര്‍ന്നുള്ള താഴ്ചയിലേക്കാണ് പിക്ക് അപ്പ് മറിഞ്ഞത്. അപകടത്തില്‍ പരിക്കേറ്റ ഗുഡ്‌സ് യാത്രികരായ ഇരുവരേയും അകലാട് മൂന്നൈനി വി.കെയര്‍ ആംബുലന്‍സ് പ്രവര്‍ത്തകര്‍ ചാവക്കാട് രാജാ ആശുപത്രിയിലും തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി അഷ്‌റഫിനെ തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു

ADVERTISEMENT
error: Content is protected !!