എകെടിഎ വടക്കാഞ്ചേരി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ മെമ്പര്‍ഷിപ്പ് ദിനാചരണവും പഠന ക്ലാസും സംഘടിപ്പിച്ചു

ഓള്‍ കേരള ടൈലേഴ്‌സ് അസോസിയേഷന്‍ വടക്കാഞ്ചേരി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ മെമ്പര്‍ഷിപ്പ് ദിനാചരണവും പഠന ക്ലാസും സംഘടിപ്പിച്ചു. എരുമപ്പെട്ടി മങ്ങാട് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടി എ.കെ.ടി.എ വടക്കാഞ്ചേരി ഏരിയ സെക്രട്ടറി എ.ആര്‍. അരവിന്ദാക്ഷന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.ടി.രാജന്‍ അധ്യക്ഷനായി. ട്രഷറര്‍ പി.വി.ഇന്ദിര, ജോയിന്റ് സെക്രട്ടറി കെ.ബി.മുരളീധരന്‍ എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ മെമ്പര്‍ഷിപ്പ് വിതരണം നടന്നു.

 

ADVERTISEMENT