28.5 C
Kunnamkulam
Thursday, July 9, 2026
Home Bureaus Punnayurkulam പ്രൊജക്റ്റ് റിസോഴ്‌സ് പേഴ്‌സണ്‍ നിയമനം ചട്ടവിരുദ്ധം ;ഭരണ കക്ഷിയില്‍ ഭിന്നത

പ്രൊജക്റ്റ് റിസോഴ്‌സ് പേഴ്‌സണ്‍ നിയമനം ചട്ടവിരുദ്ധം ;ഭരണ കക്ഷിയില്‍ ഭിന്നത

 

പുന്നയൂര്‍ പഞ്ചായത്ത് പ്രൊജക്റ്റ് റിസോഴ്‌സ് പേഴ്‌സണ്‍ നിയമനം ചട്ടവിരുദ്ധമെന്ന് ആരോപണം. ഭരണ കക്ഷിയില്‍ ഭിന്നത പുകയുന്നു. പഞ്ചായത്ത് രാജിന്റെയും നിയമങ്ങളുടേയും ചട്ടങ്ങളുടേയും ലംഘനമാണെന്ന് എല്‍ ഡി എഫ് മെമ്പര്‍മാരും ഭരണകക്ഷിയിലെ മെമ്പര്‍മാരും ചൂണ്ടികാട്ടി. നിയമാനുസൃതം അപേക്ഷ ക്ഷണിക്കാതെയുംനിയമങ്ങളും ചട്ടങ്ങളും പാലിക്കാതെയുമുള്ള നിയമനം അഴിമതിയും സ്വജനപക്ഷപാദവുമാണന്ന് എല്‍ ഡി എഫ് അംഗങ്ങള്‍ ആരോപിച്ചു. ചൊവ്വാഴ്ച നടന്ന ഭരണ സമിതി യോഗത്തിലെ പ്രൊജക്റ്റ് റിസോഴ്‌സ് പേഴ്‌സണ്‍ നിയമന തീരുമാനത്തിലാണ് വാക്ക് തര്‍ക്കം ഉണ്ടായത്. എല്‍ ഡി എഫ് ന്റെ പഞ്ചായത്ത് അംഗങ്ങളായ ബാബു മാസ്റ്റര്‍, ഷൈബ ദിനേശന്‍, ഷെഫീന മുനീര്‍, ഷൈമജ നസീര്‍ എന്നിവരും ഭരണ കക്ഷിയിലെ കോണ്ഗ്രസ് അംഗങ്ങളായ മുനാഷ് മച്ചിങ്ങല്‍, ഷഹന ശിഹാബ്, രതീഷ് ചമ്മിണിയില്‍ എന്നിവരും വിയോചിപ്പ് രേഖപ്പെടുത്തി. യുഡിഎഫ് ഭരണസമിതിയില്‍ മുഴുവന്‍ അംഗങ്ങളുമായി കൂടിയാലോചിക്കാതെയാണ് നിയമനം നടത്തിയത് എന്ന് ഭരണ കക്ഷി അംഗങ്ങള്‍ പറഞ്ഞു

ADVERTISEMENT
error: Content is protected !!