ഞാലിക്കര ഒയിറ്റ് പബ്ലിക് സ്‌കൂളില്‍ പൂര്‍വവിദ്യാര്‍ത്ഥി സംഗമം നടന്നു. ട്രസ്റ്റ് പ്രസിഡന്റ് മൈഥിലി പി ജോഷി ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ജനറല്‍ സെക്രട്ടറി മുല്ലപ്പിള്ളി നാരായണന്‍ അധ്യക്ഷത വഹിച്ചു. സ്‌കൂളിന്റെ ചരിത്രത്തില്‍ ആദ്യമായാണ് പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം നടത്തുന്നത്. പ്രിന്‍സിപ്പാള്‍ സുമ അച്യുതന്‍ സ്‌കൂളിന്റെ വികസനങ്ങളെയും നേട്ടങ്ങളെയും കുറിച്ച് സംസാരിച്ചു. ട്രസ്റ്റ് സിഒഒഎ പി.പി ജോഷി, പ്രിന്‍സിപ്പാള്‍ സുമ അച്യുതന്‍, കോര്‍ഡിനേറ്റര്‍ അനു നായര്‍, പിടിഎംഎ പ്രതിനിധികള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
ADVERTISEMENT