അണ്ടത്തോട് സബ്ബ് രജിസ്ട്രാര്‍ ഓഫീസ് പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കിഫ്ബി പദ്ധതിയില്‍ നിന്നും 1.87 കോടി രൂപ ചെലവഴിച്ചാണ് കെട്ടിടം യാഥാര്‍ത്ഥ്യമാക്കിയത്. പുതിയ കെട്ടിടത്തിലെ ഓഫീസ് പ്രവര്‍ത്തനോദ്ഘാടനം എന്‍ കെ അക്ബര്‍ എംഎല്‍എ നിര്‍വഹിച്ചു. പുന്നയൂര്‍ക്കുളം പഞ്ചായത്ത് പ്രസിഡണ്ട് ജാസ്മിന്‍ ഷഹീര്‍, വൈസ് പ്രസിഡണ്ട് ഇ കെ നിഷാര്‍, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ആലത്തയില്‍ മൂസ, വാര്‍ഡ് മെമ്പര്‍മാര്‍, ജില്ലാ രജിസ്ട്രാര്‍ ശിവകുമാര്‍ , സബ് രജിസ്ട്രാര്‍ ഗോപകുമാര്‍, ആധാരം എഴുത്ത് ജീവനക്കാര്‍, പൊതുപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ADVERTISEMENT