പഴഞ്ഞി മാര്‍ ബസേലിയോസ് സ്‌കൂളില്‍ കേരളത്തിന്റെ 68-ാം പിറന്നാള്‍ ആഘോഷിച്ചു. കേരള തനിമയില്‍ മലയാളി മങ്കമാരും മന്നന്മാരുമായി ഒരുങ്ങിയും കേരളത്തിന്റെ വിവിധ കലാ രൂപങ്ങളിലും വേഷമിട്ട് കുരുന്നുകള്‍ സ്‌കൂളില്‍ എത്തി. കേരളത്തിന്റെ കൊളാഷുകളും കേരളത്തിന് പിറന്നാള്‍ ആശംസാകാര്‍ഡുകളും ഒരുക്കിയിരുന്നു. മറ്റ് കലാപ്രകടനങ്ങളും ഉണ്ടായി. പ്രധാന അധ്യാപകന്‍ ജീബ്ലെസ് ജോര്‍ജ്, അധ്യാപകരായ നിസ വര്‍ഗീസ്, സിസി കെ റ്റി, പോള്‍ ഡേവിഡ് എന്നിവര്‍ നേതൃത്വം നല്‍കി.
ADVERTISEMENT