അണ്ടത്തോട് സബ് രജിസ്ട്രാര്‍ ഓഫീസ് പുതിയതായി പണികഴിപ്പിച്ച കെട്ടിടത്തില്‍ കേരളപ്പിറവി ദിനമായ വെള്ളിയാഴ്ച മുതല്‍ പ്രവര്‍ത്തനമാരംഭിക്കും. കിഫ്ബി പദ്ധതിയില്‍ നിന്നും 1.87 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച പുതിയ ഓഫീസ് കെട്ടിടത്തിന്റെ നിര്‍മ്മാണോദ്ഘാടനം രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ജനുവരിയില്‍ നിര്‍വഹിച്ചിരുന്നു. എന്‍.കെ അക്ബര്‍ എംഎല്‍എ യുടെ 2024-25 വര്‍ഷത്തെ പ്രത്യേക വികസന നിധിയില്‍ നിന്നും 525,000 രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടത്തിലെ ഫര്‍ണിച്ചര്‍, കാബിന്‍ നിര്‍മാണം പൂര്‍ത്തിയാക്കി പ്രവര്‍ത്തന സജ്ജമാക്കിയിട്ടുള്ളത്. പുതിയ കെട്ടിടത്തിലെ ഓഫീസ് പ്രവര്‍ത്തനോദ്ഘാടനം എന്‍ കെ അക്ബര്‍ എംഎല്‍എ വെള്ളിയാഴ്ച്ച കാലത്ത് നിര്‍വഹിക്കും.
ADVERTISEMENT