മരിച്ചവരുടെ ഓര്‍മയെ അനുസ്മരിച്ച് കാട്ടകാമ്പാല്‍ മാര്‍ ഇഗ്‌നാത്തിയോസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ അന്നീദാ പെരുന്നാള്‍ ആഘോഷിച്ചു. കൊച്ചി ഭദ്രാസനാധിപന്‍ ഡോ.യാക്കോബ് മാര്‍ ഐറേനിയോസിന്റെ കാര്‍മികത്വത്തില്‍ പള്ളിയില്‍ വ്യാഴാഴ്ച വൈകിട്ട് പ്രത്യേക പ്രാര്‍ഥനയും, സെമിത്തേരിയില്‍ ധൂപപ്രാര്‍ഥനയും നടന്നു. ഇടവക വികാരി ഫാ.ജോസഫ് ചെറുവത്തൂര്‍, കൈസ്ഥാനി റെജിമോന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ADVERTISEMENT