അഞ്ഞൂര്‍ കൃപ ചാരിറ്റിയുടെ ആറാം വാര്‍ഷികത്തിന്റെ ഭാഗമായി അമല ആശുപത്രിയുമായി ചേര്‍ന്ന് രക്തദാന ക്യാമ്പും റാണി മേനോന്‍ ക്ലിനിക്കിന്റെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധനയും സംഘടിപ്പിച്ചു. അഞ്ഞൂരിലെ യുവജന സംഘടനകളുടെ സഹകരണത്തോടെ നടന്ന ക്യാമ്പില്‍ 50 പേര്‍ രക്തദാനത്തിലും 75 പേര്‍ നേത്ര പരിശോധനയിലും പങ്കെടുത്തു. അഞ്ഞൂര്‍ കമ്പനിപ്പടി ഭാഗ്യലക്ഷ്മി ഓഡിറ്റോറിയത്തില്‍ നടന്ന ക്യാമ്പ് നഗരസഭ വാര്‍ഡ് കൗണ്‍സിലര്‍ റെജി ബിജു ഉദ്ഘാടനം ചെയ്തു. കൃപ പ്രസിഡന്റ് പോള്‍സണ്‍ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് ജോണി ഒ.കെ, സെക്രട്ടറി വിന്‍സെന്റ് കെ ജെ, ട്രഷറര്‍ വിനോജ് വി.ജെ എന്നിവര്‍ സംസാരിച്ചു. അഞ്ഞൂരിലെ യുവജന സംഘടനകളും ക്യാമ്പിന് നേതൃത്വം നല്‍കി.
ADVERTISEMENT