പൊന്നാനി താലൂക്ക് ആശുപത്രിയിലെത്തിയില്‍ അമിത ശേഷിയുള്ള മയക്കുഗുളിക എഴുതി നല്‍കണമെന്നാവശ്യപ്പെട്ട് ഡോക്ടറെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ പ്രതി പിടിയിലായി. ഡെയിഞ്ചര്‍ സക്കീര്‍ ആണ് അറസ്റ്റിലായത്. ലഹരിക്ക് അടിമയായ ഇയാള്‍ നിരവധി കേസുകളില്‍ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. പ്രതിക്ക് എതിരെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് എതിരെ അതിക്രമം നടത്തിയ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. പൊന്നാനി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്ത് തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.
ADVERTISEMENT