27.1 C
Kunnamkulam
Friday, September 18, 2026
Home Bureaus Perumpilavu സൈക്കിള്‍ റാലിയും കൂട്ടയോട്ടവും നടത്തി

സൈക്കിള്‍ റാലിയും കൂട്ടയോട്ടവും നടത്തി

23

യുവത്വത്തെ നശിപ്പിക്കുന്നതും സമൂഹത്തെ ദുഷിപ്പിക്കുന്നതുമായ ലഹരി ഉപയോഗം ഉപേക്ഷിക്കുക എന്ന സന്ദേശവുമായി സൈക്കിള്‍ റാലിയും കൂട്ടയോട്ടവും നടത്തി. പഴഞ്ഞി സാമൂഹിക ആരോഗ്യ കേന്ദ്രവും, പഴഞ്ഞി ഗവണ്‍മെന്റ് സ്‌കൂളിലെ നാഷ്ണല്‍ സര്‍വ്വീസ് സ്‌കീം വിദ്യാര്‍ത്ഥികളും സംയുക്തമായി നടത്തിയ സൈക്കിള്‍ റാലിയും കൂട്ടയോട്ടവും ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ പ്രവീണ്‍ ജോണ്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. എന്‍. എസ്. എസ് പ്രോഗ്രാം ഓഫീസര്‍ ലിന്‍സ്, പ്രിന്‍സിപ്പല്‍ ജനീര്‍ ലാല്‍, പി.ടി.എ പ്രസിഡണ്ട് അലി എന്നിവര്‍ സംസാരിച്ചു. അരോഗ്യ കേന്ദ്രത്തിലെ ഉദ്യോഗസ്ഥരും, അദ്ധ്യാപകരും ലഹരി വിരുദ്ധ ബോധവല്‍ക്കരണ റാലിക്കും കൂട്ടയോട്ടത്തിനും നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!