27.1 C
Kunnamkulam
Friday, September 18, 2026
Home Bureaus Kechery ആരോഗ്യ സെമിനാര്‍ സംഘടിപ്പിച്ചു

ആരോഗ്യ സെമിനാര്‍ സംഘടിപ്പിച്ചു

77

 

കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ മറ്റം സെന്റ് ഫ്രാന്‍സീസ് ഹയര്‍ സെക്കണ്ടറി വിദ്യാലയത്തില്‍ ആരോഗ്യ സെമിനാര്‍ സംഘടിപ്പിച്ചു. ജീവിത ശൈലീ രോഗങ്ങള്‍ നിയന്ത്രിക്കുക, ആന്റിബയോട്ടിക് മരുന്നുകളുടെ അമിതമായ ഉപയോഗം നിയന്ത്രിക്കുക, കൗമാര പെണ്‍കുട്ടികളുടെ ആരോഗ്യപരിപാലനവും മാനസിക സുരക്ഷയും എന്നീ വിഷയങ്ങളില്‍ സെമിനാര്‍ സംഘടിപ്പിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ്ജ് സിന്ധു എസ്.പുലിക്കോട്ടില്‍ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. കൗണ്‍സിലിങ് സൈക്കോളജിസ്റ്റ് ടിന്റ തമ്പി , കുടുംബാരോഗ്യ കേന്ദ്രം ഫാര്‍മസിറ്റ് ഡോ.ആശ ചാക്കോ, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ബിഞ്ചു ജേക്കബ്. സി., വി.എല്‍.ബിജു, ടി.എസ്.ശരത്, ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നെഴ്‌സ് വിനീത ഫ്രിനോജ് തുടങ്ങിയവര്‍ ക്ലാസിന് നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!