32.5 C
Kunnamkulam
Tuesday, September 15, 2026
Home Bureaus Erumapetty ബി.ജെ.പി മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു

ബി.ജെ.പി മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു

172

കുന്നംകുളം നിയോജക മണ്ഡലത്തിലെ ബി.ജെ.പി മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു. വെള്ളറക്കാട് മുക്രിയകത്ത് ഓഡിറ്റോറിയില്‍ നടന്ന ക്യാമ്പയിനില്‍ പ്രവര്‍ത്തകര്‍ക്ക് മെമ്പര്‍ഷിപ്പ് പുതുക്കി നല്‍കുകയും വിവിധ പാര്‍ട്ടികളില്‍ നിന്ന് ബി.ജെ.പിയില്‍ ചേര്‍ന്നവരെ സ്വീകരിക്കുകയും പ്രായമായവര്‍ക്ക് ഓണപ്പുടവ നല്‍കുകയും ചെയ്തു. എരുമപ്പെട്ടി മണ്ഡലം പ്രസിഡന്റ് സുഭാഷ് ആദൂര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ.അനീഷ് കുമാര്‍, ജനറല്‍ സെക്രട്ടറി ജസ്റ്റിന്‍ ജേക്കബ്ബ്, ജില്ലാ സെക്രട്ടറി എന്‍.ആര്‍.റോഷന്‍, ഒ.ബി.സി മോര്‍ച്ച ജില്ലാ പ്രസിഡന്റ് കെ.എസ്.രാജേഷ്, കുന്നംകുളം മണ്ഡലം പ്രസിഡന്റ് സുഭാഷ് പാക്കത്ത്, ജനറല്‍ സെക്രട്ടറിമാരായ രാജേഷ് കുട്ടഞ്ചേരി, പി.ജെ.ജെബിന്‍, ശ്രീജിത്ത് കമ്പിപ്പാലം എന്നിവര്‍ പങ്കെടുത്തു.

ADVERTISEMENT
error: Content is protected !!