27 C
Kunnamkulam
Monday, August 3, 2026
Home Bureaus Kunnamkulam കുന്നംകുളം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി നഗരത്തില്‍ പ്രതിഷേധ യോഗം ചേര്‍ന്നു.

കുന്നംകുളം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി നഗരത്തില്‍ പ്രതിഷേധ യോഗം ചേര്‍ന്നു.

കണ്ണൂര്‍ എഡിഎമ്മിന്റെ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പി.പി ദിവ്യക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കുന്നംകുളം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി നഗരത്തില്‍ പ്രതിഷേധ യോഗം ചേര്‍ന്നു. തുടര്‍ന്ന് ദിവ്യയുടെ കോലം കത്തിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി കെ.സി ബാബു യോഗം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് അഡ്വക്കേറ്റ് സി.ബി രാജീവ് അധ്യക്ഷനായിരുന്നു.സി.ഐ ഇട്ടി മാത്യു, ബിജോയ് ബാബു, ലബീബ് ഹസ്സന്‍, വാസു കോട്ടോല്‍, പി.ഐ.തോമാസ്, മിഷാ സെബാസ്റ്റ്യന്‍, ബിജു.സി. ബേബി എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!