ബ്രെയിന്‍ സ്‌ട്രോക്ക് വന്ന് അബോധാവസ്ഥയില്‍ കഴിയുന്ന യുവാവിന് ചികിത്സാ സഹായം തേടുന്നു. എരുമപ്പെട്ടി പഞ്ചായത്ത് 8-ാം വാര്‍ഡ് കുണ്ടന്നൂര്‍ വെള്ളക്കുന്ന് കോളനിയില്‍ ചീരാത്ത് വീട്ടില്‍ 48 വയസുള്ള സുരേഷാണ് ഉദാരമതികളുടെ കാരുണ്യം തേടുന്നത്. ഭാര്യയും രണ്ട് മക്കളുമടങ്ങുന്നതാണ് സുരേഷിന്റെ കുടുംബം, ലൈഫ് പദ്ധതിയില്‍ ലഭിച്ച പണി പൂര്‍ത്തീകരിക്കാത്ത വീട്ടിലാണ് ഇവര്‍ കഴിയുന്നത്.നിലമ്പൂരിലെ പോലീസ് ക്യാമ്പില്‍ ദിവസവേതനം അടിസ്ഥാനത്തില്‍ താല്‍ക്കാലിക പാചകക്കാരനായി ജോലി ചെയ്തിരുന്നു.ഇവിടെ നിന്ന് കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് കുടുംബം പുലര്‍ത്തിയിരുന്നത്.
കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ അവധിക്കെത്തിയപ്പോഴാണ് സുരേഷ് ബ്രെയിന്‍ സ്‌ട്രോക്ക് സംഭവിച്ച് വീട്ടുമുറ്റത്ത് കുഴഞ്ഞ് വീണത്.തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ തലച്ചോറില്‍ രക്തം കട്ടപിടിച്ചതായി കണ്ടെത്തി.തുടര്‍ന്ന് തലയോട്ടി മുറിച്ച് നീക്കി സര്‍ജറിക്ക് വിധേയനാക്കി. ജീവന്‍ നിലനിര്‍ത്താന്‍ കഴിഞ്ഞെങ്കിലും ഇപ്പോഴും അബോധാവസ്ഥയിലാണ് സുരേഷ്.ഇതുവരേയുള്ള ചികിത്സയ്ക്ക് ഒമ്പത് ലക്ഷം രൂപ ചിലവ് വന്നിട്ടുണ്ട്.യന്ത്രസഹായത്തോടെ ശ്വസിക്കുന്ന സുരേഷിന് തൊണ്ട തുരന്ന് ട്യൂബ് ഘടിപ്പിച്ചാണ് ഭക്ഷണം നല്‍കുന്നത്. ഒരു സര്‍ജറി കൂടി നടത്തിയാല്‍ സുരേഷിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വരാന്‍ സാധിക്കുമെന്നാണ് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നത്.
Home Bureaus Erumapetty ബ്രെയിന്‍ സ്‌ട്രോക്ക് വന്ന് അബോധാവസ്ഥയില്‍ കഴിയുന്ന യുവാവിന് ചികിത്സാ സഹായം തേടുന്നു.