അപകട ഭീഷണിയായി റോഡിലെ തകര്‍ന്ന സ്ലാബ്

പുന്നയൂര്‍ക്കുളത്ത് വാട്ടര്‍ അതോറിറ്റിയുടെ ജലവിതരണ പൈപ്പിന്റെ വാല്‍വിന് മുകളിലെ സ്ലാബ് തകര്‍ന്നത് അപകട ഭീഷണി ഉയര്‍ത്തുന്നു. സംസ്ഥാനപാതയില്‍ പുന്നൂക്കാവ് സെന്ററില്‍ തൃപ്പറ്റ് റോഡിലേക്കു പ്രവേശിക്കുന്നിടത്തെ സ്ലാബാണ് തകര്‍ന്നത്. സ്ലാബ് തകര്‍ന്നത് മൂലം വലിയ വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ ബുദ്ധിമുട്ടായിരിക്കുകയാണ്. വാഹനങ്ങളുടെ ടയര്‍ സ്ലാബിന് ഇടയിലെ വിടവില്‍ കുടുങ്ങി അപകടവും സംഭവിക്കുന്നുണ്ട്. നാട്ടുകാരുടെ നേതൃത്വത്തില്‍ മുന്നറിയിപ്പിനായി കുഴിക്ക് മുകളില്‍ ചുവപ്പ് റിബ്ബണുകളും സ്ഥാപിച്ചിട്ടുണ്ട്. വാട്ടര്‍ അതോറിറ്റി അധികൃതരെ വിവരമറിയിച്ചിട്ടും നടപടിയുണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.

ADVERTISEMENT
Malaya Image 1

Post 3 Image