25.5 C
Kunnamkulam
Saturday, August 1, 2026
Home Bureaus Punnayurkulam തെങ്ങ് മുറിഞ്ഞു വീണ് വീടിന് കേടുപാടുകള്‍ സംഭവിച്ചു

തെങ്ങ് മുറിഞ്ഞു വീണ് വീടിന് കേടുപാടുകള്‍ സംഭവിച്ചു

കനത്ത മഴയിലും കാറ്റിലും തെങ്ങ് മുറിഞ്ഞു വീണ് വീടിന് കേടുപാടുകള്‍ സംഭവിച്ചു. വടക്കേകാട് മണികണ്‌ഠേശ്വരം ക്ഷേത്രത്തിന് സമീപം കൈതക്കാട്ട് മാളിയേക്കല്‍ മണിക്കുട്ടന്റെ വീടിനു മുകളിലേക്കാണ് തെങ്ങ് മുറിഞ്ഞു വീണത്. വീടിന്റെ മുകള്‍ ഭാഗത്തെ പാരപ്പറ്റ് തകരുകയും ഭിത്തിക്ക് വിള്ളല്‍ വീഴുകയും വാട്ടര്‍ ടാങ്ക് പൂര്‍ണ്ണമായും നശിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസങ്ങളിലായി പെയ്ത കാറ്റിലും മഴയിലും പ്രദേശത്ത് പല ഭാഗത്തും നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്.

ADVERTISEMENT
error: Content is protected !!