അണ്ടത്തോട് പെരിയമ്പലത്ത് ലോറിക്ക് പിറകില്‍ കാറിടിച്ച് അപകടം , സഹോദരങ്ങള്‍ക്ക് പരിക്കേറ്റു. കാര്‍ യാത്രികരായ എടക്കഴിയൂര്‍ സ്വദേശി പൂവാലിപറമ്പില്‍ ഷാഫി (30), സഹോദരന്‍ സുല്‍ത്താന്‍ (30) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ചാവക്കാട് – പൊന്നാനി ദേശീയപാതയില്‍ അണ്ടത്തോട് പെരിയമ്പലത്ത് വ്യാഴാഴ്ച ഉച്ചയ്ക്കായിരുന്നു അപകടം. പൊന്നാനി ഭാഗത്ത് നിന്ന് ചാവക്കാട് ഭാഗത്തേക്ക് പോയിരുന്ന ലോറിക്ക് പിറകില്‍ കാര്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ അകലാട് മൂന്നൈനി വി – കെയര്‍ ആംബുലന്‍സ് പ്രവര്‍ത്തകര്‍ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.