നിയന്ത്രണം വിട്ട കാര്‍ ഇലക്ട്രിക്ക് പോസ്റ്റിലിടിച്ച് അപകടം

എരുമപ്പെട്ടി കോട്ടപ്പുറത്ത് നിയന്ത്രണം വിട്ട കാര്‍ ഇലക്ട്രിക്ക് പോസ്റ്റിലിടിച്ച് അപകടം. കോട്ടപ്പുറം പാലം കഴിഞ്ഞുള്ള വളവിലാണ് ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെ അപകടമുണ്ടായത്. തൃശൂര്‍ ഭാഗത്ത് നിന്ന് വരുകയായിരുന്നു കാര്‍. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ഇലക്ട്രിക്ക് പോസ്റ്റ് കടഭാഗം മുറിയുകയും കാറിന്റെ മുന്‍വശം തകരുകയും ചെയ്തു. എരുമപ്പെട്ടി പോലീസ് സ്ഥലത്തെത്തിയിരുന്നു.

 

ADVERTISEMENT