എരുമപ്പെട്ടി നെല്ലുവായില്‍ ഓടികൊണ്ടിരുന്ന കാര്‍ നടുറോഡില്‍ തലകീഴായി മറിഞ്ഞു. ഞായറാഴ്ച്ച രാത്രി 10.45 ഓടെയാണ് അപകടമുണ്ടായത്.ആര്‍ക്കും പരിക്കില്ല. തളി സ്വദേശികളായ കുടുംബം സഞ്ചരിച്ചിരുന്ന സ്വിഫ്റ്റ് കാറാണ് മറിഞ്ഞത്. തൃശൂരില്‍ നിന്ന് വരുകയായിരുന്ന കാര്‍ നെല്ലുവായ് സെന്ററിന് സമീപമുള്ള റോഡിലെ വെള്ളക്കെട്ടില്‍ച്ചാടി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഓടികൂടിയ നാട്ടുകാരാണ് യാത്രക്കാരെ പുറത്തെടുത്തത്.
ADVERTISEMENT