ചമ്മന്നൂര്‍ മാഞ്ചിറക്കല്‍ ശ്രീ ഭഗവതി ക്ഷേത്രത്തില്‍ നവംബര്‍ 24ന് ഞായറാഴ്ച അയ്യപ്പന് വിളക്ക് മഹോത്സവം നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ചമ്മന്നൂര്‍ മാഞ്ചിറക്കല്‍ ഭഗവതി ക്ഷേത്ര വിളക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് മുഴുവന്‍ വിളക്കും അന്നദാനവും നടത്തുന്നത്. വിളക്ക് ദിവസം കൊച്ചന്നൂര്‍ കരിച്ചാല്‍ കടവ് അയ്യപ്പന്‍കാവില്‍ നിന്നും വൈകിട്ട് ഏഴുമണിക്ക് ഉടുക്കു പാട്ടിന്റെയും മാളികപ്പുറങ്ങളുടെ താലപ്പൊലിയോടും കൂടിയ പാലക്കൊമ്പ് എഴുന്നള്ളിപ്പ് ഉണ്ടായിരിക്കും. എരുമപ്പെട്ടി പഴവൂര്‍ നവജ്യോതി വിളക്ക് യോഗത്തിന്റെ നേതൃത്വത്തിലാണ് ഉടുക്കു പാട്ട് നടത്തുന്നത്. കലാമണ്ഡലം രനീഷിന്റെ നേതൃത്വത്തില്‍ പഞ്ചവാദ്യവും പാലക്കൊമ്പ് എഴുന്നള്ളിപ്പിന് അകമ്പടിയാകും. തുടര്‍ന്ന് ക്ഷേത്രത്തില്‍ ഉടുക്കുപാട്ടും, പുലര്‍ച്ച വെട്ടും തടയും, കനലാട്ടവും ഉണ്ടായിരിക്കും. ക്ഷേത്രം പ്രസിഡണ്ട് ശിവദാസന്‍ പരുത്തി വളപ്പില്‍, വിളക്ക് കമ്മിറ്റി ട്രഷറര്‍ പുഷ്പകരന്‍ പാറക്കാട്ട്, ക്ഷേത്രം ജോയിന്‍ സെക്രട്ടറി രമേശ് കരുവളപ്പില്‍, വിളക്ക് കമ്മറ്റി എക്സിക്യൂട്ടീവ് അംഗങ്ങളായ പ്രസാദ് പട്ടിക്കര, സുനില്‍കുമാര്‍ പാറക്കാട്ട് തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു
Home Bureaus Punnayurkulam ചമ്മന്നൂര്‍ മാഞ്ചിറക്കല്‍ ശ്രീ ഭഗവതി ക്ഷേത്രത്തില്‍ നവംബര്‍ 24ന് ഞായറാഴ്ച അയ്യപ്പന് വിളക്ക് മഹോത്സവം നടക്കും