പുന്നയൂര്‍ക്കുളം ചെറുവത്താനി നരസിംഹ മൂര്‍ത്തി ക്ഷേത്രത്തില്‍ ദേശവിളക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ 19-ാ മത് മുഴുവന്‍ വിളക്കും, അന്നദാനവും നവംബര്‍ 25 തിങ്കളാഴ്ച്ച നടക്കും. ഞായറാഴ്ച വൈകീട്ട് വനിതാ സംഘത്തിന്റെ ചിന്ത്പാട്ടോടെ ആഘോഷം തുടങ്ങും. തിങ്കളാഴ്ച പുലര്‍ച്ചെ ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകള്‍, വിളക്കു പന്തലില്‍ അഷ്ടദ്രവ്യ മഹാഗണപതി ഹോമം എന്നിവയുണ്ടാകും. വൈകീട്ട് 5.30ന് ആറാട്ടുകടവ് ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നിന്ന് പാലക്കൊമ്പ് എഴുന്നള്ളിച്ച് ഒമ്പതിന് വിളക്കു പന്തലില്‍ എത്തിച്ചേരും. തുടര്‍ന്ന് അയപ്പന്‍ വിളക്കിന്റെ ഭാഗമായുള്ള ചടങ്ങുകള്‍ ഉണ്ടായിരിക്കും. ചിറമനേങ്ങാട് വാസുണ്ണി ഗുരുസ്വാമിയും സംഘവും വിളക്കിന്റെ ചടങ്ങുകള്‍ക്ക് കാര്‍മികരാകും. തിങ്കളാഴ്ച ഉച്ചക്കും വൈകീട്ടും അന്നദാനം ഉണ്ടാകും.
ADVERTISEMENT