27.3 C
Kunnamkulam
Wednesday, July 8, 2026
Home Bureaus Chavakkad ലോറിയിടിച്ച് കടകള്‍ തകര്‍ന്നു ; കടക്കുള്ളില്‍ ഉറങ്ങിക്കിടന്നിരുന്ന കടയുടമ രക്ഷപ്പെട്ടു

ലോറിയിടിച്ച് കടകള്‍ തകര്‍ന്നു ; കടക്കുള്ളില്‍ ഉറങ്ങിക്കിടന്നിരുന്ന കടയുടമ രക്ഷപ്പെട്ടു

ചാവക്കാട് നഗര മധ്യത്തില്‍ ലോറിയിടിച്ച് കടകള്‍ തകര്‍ന്നു. കടക്കുള്ളില്‍ ഉറങ്ങിക്കിടന്നിരുന്ന കടയുടമ രക്ഷപ്പെട്ടു. വെള്ളിയാഴ്ച്ച പുലര്‍ച്ച 2 മണിക്കാണ് സംഭവം. ചരക്ക് ലോറി പുറകിലേക്ക് എടുക്കുന്നതിനിടയില്‍ നിയന്ത്രണം വിട്ട് നഗര മധ്യത്തിലെ ചക്കാല സ്റ്റോഴ്‌സ്, സമീപമുള്ള ബാര്‍ബര്‍ ഷോപ്പിലേക്കും ഇടിച്ചുകയറുകയായിരുന്നു. കടകളുടെ മുന്‍ഭാഗം തകര്‍ന്നു.് ബാര്‍ബര്‍ഷോപ്പില്‍ ഉറങ്ങുകയായിരുന്ന ഉടമ ശ്രീരാമന്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. മഞ്ചേരിയില്‍ നിന്നും അരി കയറ്റി പറവൂരിലേക്ക് പോയിരുന്ന ലോറിയാണ് അപകടത്തില്‍ പ്പെട്ടത്. ചക്കാല സ്റ്റോഴ്‌സില്‍ വില്‍പ്പനക്കുണ്ടായിരുന്ന സാധനങ്ങള്‍ നഷിച്ച് നഷ്ടം സംഭവിച്ചിട്ടുണ്ടെന്ന് ഉടമ ഹുസൈന്‍ ചക്കാലക്കല്‍ പറഞ്ഞു.ചാവക്കാട് പൊലിസ് സ്ഥലത്തെത്തി.

ADVERTISEMENT
error: Content is protected !!