28.9 C
Kunnamkulam
Friday, August 14, 2026
Home Bureaus Kunnamkulam എസ്.ജാനകിയമ്മ അനുസ്മരണം നടത്തി ചൊവന്നൂര്‍ പെന്‍ഷനേഴ്‌സ് യൂണിയന്‍

എസ്.ജാനകിയമ്മ അനുസ്മരണം നടത്തി ചൊവന്നൂര്‍ പെന്‍ഷനേഴ്‌സ് യൂണിയന്‍

7

കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ചൊവന്നൂര്‍ ബ്ലോക്കിന്റെ നേതൃത്വത്തില്‍ ഗായിക എസ്. ജാനകി അനുസ്മരണ പരിപാടി നടത്തി.കുന്നംകുളം പെന്‍ഷന്‍ ഭവനില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ജില്ലാ ജോയിന്റ് സെക്രെട്ടറി മെജോബ്രൈറ്റ് ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പ്രസിഡന്റ് ഹരിനാരായണന്‍ അധ്യക്ഷത വഹിച്ചു. സംഗീത അധ്യാപിക സി. രാജി ഗാനങ്ങള്‍ ആലപിച്ച് എസ്. ജാനകി അനുസ്മരണ പ്രഭാഷണം നടത്തി.തുടര്‍ന്ന് എട്ടു യുണിറ്റുകളില്‍ നിന്നുള്ള ഗായകര്‍ എസ്. ജാനകിയുടെ ഗാനങ്ങള്‍ ആലപിച്ചു.ബ്ലോക്ക് സെക്രട്ടറി പി. വി. ചാക്കോച്ചന്‍ , സി. ഒ. കൊച്ചുമാത്യു, ബ്ലോക്ക് സാംസ്‌കാരിക വേദി കണ്‍വീനര്‍ കെ. എ. ശക്തിധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

 

 

 

ADVERTISEMENT
error: Content is protected !!