30.9 C
Kunnamkulam
Sunday, September 13, 2026
Home Bureaus Velur സമഗ്ര പച്ചക്കറി വികസന പദ്ധതി ഉദ്ഘാടനം ചെയ്തു

സമഗ്ര പച്ചക്കറി വികസന പദ്ധതി ഉദ്ഘാടനം ചെയ്തു

185

വേലൂര്‍ പഞ്ചായത്തിലെ സമഗ്ര പച്ചക്കറി വികസന പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന രാമചന്ദ്രന്‍ നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് നിധീഷ് ചന്ദ്രന്‍ അധ്യക്ഷനായി. ഒരു വീട്ടില്‍ ഒരു പോഷകത്തോട്ടം എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. കൃഷി ഓഫീസര്‍ ഡോ.ജസ്‌ന മരിയ പദ്ധതി വിശദീകരണം നടത്തി. അസിസ്റ്റന്റ് കൃഷി ഓഫീസര്‍ ബൈജു ഫ്രാന്‍സിസ്, അഗ്രികള്‍ച്ചര്‍ അസി. ബി.സ്വപ്ന, പഞ്ചായത്ത് മെമ്പര്‍മാരായ ഷീന സാബു, ബദുല്‍ സൈമണ്‍, മിനി ടീച്ചര്‍, ഷൈനി ഫ്രാന്‍സീസ്, ജമീല രാജീവ് തുടങ്ങിയവര്‍ പങ്കെടുത്തു.

ADVERTISEMENT
error: Content is protected !!