പെരുമ്പിലാവില്‍ കെഎസ്ആര്‍ടിസി ബസ്സിലെ കണ്ടക്ടറെ യാത്രക്കാരന്‍ മര്‍ദ്ദിച്ചു. പെരുമ്പാവൂരില്‍ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഫാസ്റ്റ് ബസ്സിലെ കണ്ടക്ടര്‍ പെരുമ്പാവൂര്‍ അയ്മുറി സ്വദേശി മഞ്ഞളിപ്രശാന്തിനാണ് (41) മര്‍ദ്ദനമേറ്റത്. തിങ്കളാഴ്ച രാത്രി 11 മണിയോടെ പെരുമ്പിലാവ് ജംഗ്ഷനില്‍ ആയിരുന്നു സംഭവം. ടിക്കറ്റിനെ ചൊല്ലിയുള്ള തര്‍ക്കമാണ് മര്‍ദ്ദനത്തിന് കാരണമെന്നറിയുന്നു. സ്ഥലത്തെത്തിയ കുന്നംകുളം പോലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു.
ADVERTISEMENT