28.9 C
Kunnamkulam
Saturday, July 11, 2026
Home Bureaus Perumpilavu കൗണ്‍സിലിങ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു

കൗണ്‍സിലിങ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു

പെരുമ്പിലാവ് അന്‍സാര്‍ വിമന്‍സ് കോളേജിന്റെ നേതൃത്വത്തില്‍ സൈക്കോളജി വിഭാഗത്തിന്റെ സഹകരണത്തോടെ വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കുമായി കൗണ്‍സിലിങ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. കടവല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ധര്‍മന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഡയറക്ടര്‍ ഷാജു മുഹമ്മദുണ്ണി അധ്യക്ഷത വഹിച്ചു. എഴുത്തുകാരനും മോട്ടിവേഷന്‍ സ്പീക്കറുമായ പിഎംഎ ഗഫൂര്‍ മുഖ്യാതിഥിയായി. അന്‍സാര്‍ ഉന്നത വിദ്യാഭ്യാസ പിടിഎ പ്രതിനിധി പ്രസീത പ്രദീപ്, അന്‍സാര്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സാജിത റസാക്ക്, നാക് കോഡിനേറ്റര്‍ സുനിയ ഇബ്രാഹിംകുട്ടി, സൈക്കോളജി വിഭാഗം മോധാവി കെ സി നജ്മ എന്നിവര്‍ സംസാരിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ജെ ഫരീജ സ്വാഗതവും ഐ.ക്യു.എ.സി. കോഡിനേറ്റര്‍ ജൂബി ജോയ് നന്ദിയും പറഞ്ഞു.

ADVERTISEMENT
error: Content is protected !!