സിപിഐ.എം 24ാം പാര്‍ട്ടി കോണ്‍ഗ്രസിനോടനുബന്ധിച്ച് സിപിഐ.എം ചാലിശ്ശേരി ലോക്കല്‍ കമ്മിറ്റി സമ്മേളനത്തിന്റെ ഭാഗമായി പ്രതിനിധി സമ്മേളനം നടത്തി. അങ്ങാടി ഗ്രാന്‍ഡ് ഓഡിറ്റോറിയം എന്‍.ഐ മുഹമ്മദ്കുട്ടി, ടി.കെ.ഗോപി, എം.കെ ഇട്ടേച്ചന്‍ നഗറില്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന അംഗം എ.വി സൈമണ്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് നടന്ന പ്രതിനിധി സമ്മേളനം സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി.കെ.ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ.ആര്‍ വിജയമ്മ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ.എസ് ഷിബിന്‍ രക്തസാക്ഷി പ്രമേയവും, സി.കെ.ഉണ്ണികൃഷണന്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. 23 ബ്രാഞ്ചുകളില്‍ നിന്നായി 80 ഓളം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു.
ADVERTISEMENT